എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഹൈകോടതിയിൽ സമർപ്പിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹരജിയിൽ കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് ഡയറി സമർപ്പിച്ചത്.
നവീൻ ബാബുവിന്‍റേത് കൊലപാതകമാണെന്നും നിലവിലെ അന്വേഷണം പ്രതിയുടെ രാഷ്ട്രീയ സ്വാധീനം മൂലം നിഷ്പക്ഷമാകില്ലെന്നുമാരോപിച്ചാണ് ഹരജി.എന്നാൽ, നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്നാണ് സർക്കാർ വാദം. അതിനാൽ, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.ഐയും വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യാഴാഴ്ച ഹരജി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *