കൊച്ചി:ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാരും ജുഡീഷ്യല്‍ ഓഫിസര്‍മാരും ഉള്‍പ്പെട്ട വാട്ട്‌സാപ്പ് ഗ്രൂപ്പിനെതിരെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്.ലോയേഴ്‌സ് ന്യൂസ് നെറ്റ്‌വര്‍ക്ക് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിനെതിരെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷക അസോസിയേഷന്‍ പരാതി നല്‍കിയത്.അസോസിയേഷന്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെയുണ്ടായ പ്രശ്‌നങ്ങള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനുള്‍പ്പെടെ ചേര്‍ന്നാണ് നടത്തിയതെന്നും ആക്ഷേപമുണ്ട്.സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ കത്തില്‍ പറയുന്നു.സര്‍ക്കാര്‍ അഭിഭാഷകരടക്കുമുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ജഡ്ജിമാര്‍ കൂടി ഉള്‍പ്പെടുന്നത് അനുചിതമാണെന്നാണ് അഭിഭാഷക അസോസിയേഷന്റെ വാദം.
ജഡ്ജിമാരും ജുഡീഷ്യല്‍ ഓഫിസര്‍മാരും ഉള്‍പ്പെട്ട വാട്ട്‌സാപ്പ്ഗ്രൂപ്പിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്
