ചാലക്കൽ പകലോമറ്റം മുതൽ തോട്ടുമുഖം ജംഗ്ഷൻ വരെയുള്ള 4.6 കി.മീറ്റർ ദൂരം റോഡിൽ വൻ അപകടം വിധയ്ക്കും വിധമുള്ള കുഴികൾ
കൊച്ചി: ആലുവ-പെരുമ്പാവൂർ ദേശസാൽകൃത റോഡിലെ കുഴികൾ എത്രയും പെട്ടെന്ന് അടക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ആലുവ പെരുമ്പാവൂർ ദേശസാൽകൃത റോഡിൽ ചാലക്കൽ പകലോമറ്റം മുതൽ തോട്ടുമുഖം ജംഗ്ഷൻ വരെയുള്ള 4.6 കി.മീറ്റർ ദൂരം റോഡിൽ വൻ അപകടം വിധയ്ക്കും വിധമുള്ള കുഴികളാണെന്ന് കാണിച്ചു
കുട്ടമശ്ശേരി ജനകീയ റോഡ് സുരക്ഷാ സമിതി ചെയർപേഴ്സൺ മരിയ അബു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ആഗസ്റ്റ് 21ന് കേസ് വീണ്ടും പരിഗണിക്കും.കുട്ടമശ്ശേരിയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ജനകീയ റോഡ് സുരക്ഷാ സമിതി ആലുവ – പെരുമ്പാവൂർ റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ ജാഥ,ഏകദിന ഉപവാസം, ജില്ലാ കളക്ടർ , പിഡബ്ല്യുവിലെയും ജല അതോറിറ്റിയിലെയും മുതിർന്ന ഉദ്യോഗസ്ഥർക്കടക്കം നിവേദനങ്ങൾ നൽകുകയും ഇതിനോടകം
നിരവധി ജനകീയ സമരങ്ങളും നടത്തിക്കഴിഞ്ഞു.എന്നിട്ടും യാതൊരു പരിഹാരം കാണാതായതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കാൽനട യാത്ര പോലും സാധ്യമാകാത്ത രീതിയിൽ പൊട്ടിപ്പൊളിഞ്ഞ ആലുവ – പെരുമ്പാവൂർ റോഡിൽ ഇതിനോടകം നിരവധി അപകടങ്ങൾ നടന്നു കഴിഞ്ഞു. ഈ റോഡിൽ ഉണ്ടായ അപകടത്തിൽ അബോധാവസ്ഥയിൽ കഴിയുന്നവർ വരെയുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.