എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അറസ്റ്റ് വാറണ്ട്

കൊച്ചി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അറസ്റ്റ് വാറണ്ട് . എറണാകുളം അഡീ.സെഷൻസ് കോടതിയാണ് വാറന്ർറ് അയച്ചത്.കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻ എസ് എസ് പ്രവർത്തിക്കുന്നതെന്ന പരാതിയിലാണ് നടപടി. ഭാരവാഹികളും ഡയറക്ടർമാരാരും നിയമം ലംഘിച്ച് കമ്പനി ഭരണത്തിൽ അനർഹമായി തുടരുന്നുവെന്നാരോപിച്ച് വൈക്കം താലൂക്ക് എൻ.എസ്. എസ് യൂണിയൻ മുൻ പ്രസിഡൻ്റും ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന ഡോ.വിനോദ് കുമാർ നൽകിയ പരാതിയിലാണ് നടപടി. എൻ.എസ്​.എസ്​ നേതൃത്വം കമ്പനി രജിസ്​ട്രാർക്ക്​ നൽകിയ റിട്ടേണുകൾക്ക്​ നിയമസാധുതയില്ലെന്നാണ് ആരോപണം.പല തവണ നോട്ടിസയച്ചിട്ടും ഹാജരാകുവാൻ തയ്യാറാകാതെ വന്നതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചത്. അടുത്ത മാസം
27ന് ഹർജി വീണ്ടും പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *