കൊച്ചി:സ്റ്റാമ്പ് പേപ്പറുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചു. ആറ്റിൻ ചീഫ് ജസ്റ്റിസ് മുഹമ്മദ് മുസ്തഫ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരെ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ ആറ് മാസ കാലമായി 10,20,100 രൂപ മുദ്ര പത്രങ്ങൾ കേരളത്തിൽ കിട്ടാനില്ല. വാടകക്കരാർ,ജനന-മരണ സർട്ടിഫിക്കേറ്റുകൾ,അവാർഡുകൾ, ബോണ്ടുകൾ, സെയിൽ സർട്ടിഫിക്കേറ്റ് മുതലായ 50,100 വിലയുള്ള മുദ്രപത്രങ്ങൾ ഉപയോഗിക്കേണ്ടിടത് 500 രൂപയുടെയും 1000 രൂപയുടെയും മുദ്രപത്രങ്ങൾ ഉപയോഗിക്കാൻ ആവശ്യക്കാർ നിര്ബന്ധിതരാവുകയാണ്.ഇതുമൂലം സാധാരണ ജനങ്ങൾ വളരെയധികം അധിക ബാധ്യതക്ക് ഇടവരുത്തുന്നു. സംസ്ഥാന സർക്കാർ കഴിഞ്ഞ ആറ് മാസക്കാലമായി സ്റ്റാമ്പ് പേപ്പറുകൾ പ്രിന്റ് ചെയ്യുന്ന നാസിക് പ്രിന്റിംഗ് പ്രസ്സിൽ ഓർഡർ കൊടുത്തിട്ടില്ല എന്നത് വിവരാകാശ രേഖ മൂലം വെളിപ്പെട്ടിട്ടുള്ളതാണ്. 2023 ഏപ്രിൽ മാസം ഇ-സ്റ്റാമ്പ് പേപ്പറുകൾ പുറത്തിറക്കുമെന്നും സ്റ്റാമ്പ് പേപ്പറുകളുടെ ലഭ്യതക്കുറവ് പരിഹരിക്കുമെന്നും ട്രഷറി ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകിയിരുന്നതാണ്.അവസാനമായി 2024 ആഗസ്റ്റ് ഒന്നോട് കൂടി ഇ-സ്റ്റാമ്പ് പേപ്പർ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.നിലവിൽ ഒരു ലക്ഷത്തിനു മുകളിൽ സ്റ്റാമ്പ് പേപ്പറുകൾ (നോൺ-ജുഡീഷ്യൽ) ഇടപാടുകാർക്ക് ഇ-സ്റ്റാമ്പ് പേപ്പറായി ലഭിക്കുന്നതാണ്.ഈ സാഹചര്യത്തിൽ 20,50,100 വിലയുള്ള ഇ-സ്റ്റാമ്പ് പേപ്പറുകൾ ഗവണ്മെന്റ് ലഭ്യമാക്കുന്നതിൽ മറ്റ് നിയമ തടസ്സങ്ങൾ ഇല്ലന്ന് ചൂണ്ടിക്കാട്ടി എറണാകുളത്ത് അഭിഭാഷകനായ ജ്യോതിഷ്.പിയാണ് ഹർജി നൽകിയത്. ഇ-സ്റ്റാമ്പ് പേപ്പർ ഉടനടി നടപ്പിലാക്കുവാനും അതുവരെ ചെറിയ വിലയുള്ള മുദ്രപത്രങ്ങൾ ലഭ്യമാക്കാൻ ട്രഷറി ഡയറക്ടറെ നിർദ്ദേശിച്ച് ഉത്തരവിടണമെന്നാണ് ആവശ്യം.
മുദ്രപത്രങ്ങളുടെ ക്ഷാമം പരിഹരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ളഹരജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു
