കളമശേരി സ്ഫോടനം; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം; 24 മണിക്കൂർ പട്രോളിങ്

കൊച്ചി∙ കളമശേരിയിൽ സ്ഫോടനമുണ്ടായതിനു പിന്നാലെ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ്. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാൾ, ചന്തകൾ, കൺെവൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നും പൊ ലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് ഡിജിപി നൽകിയ സന്ദേശത്തിൽ പറയുന്നു.

ചീഫ് സെക്രട്ടറി സംഭവ സ്ഥലത്തെത്തി. കൊച്ചിയിൽ കൺട്രോൾ റൂം തുറന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അജിത് കുമാർ സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും. എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു.  

ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണു സ്ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിച്ചു. നിരവധിപ്പേർക്കു പരുക്കേറ്റു. നിരവധി ആളുകൾ ഹാളിലുണ്ടായിരുന്നുവെന്നാണ് വിവരം. 23 പേർക്കു പരുക്കേറ്റുവെന്നാണു പ്രാഥമിക നിഗമനം. 

Leave a Reply

Your email address will not be published. Required fields are marked *