കളമശേരിയിലേത് ബോംബ് സ്ഫോടനം; സ്ഥിരീകരിച്ച് ഡിജിപി, ഉപയോഗിച്ചത് ഐഇഡി

 കളമശേരിയിലേത് ബോംബ് സ്ഫോടനം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അൽപ സമയത്തിനുള്ളിൽ ഇദ്ദേഹം കളമശേരിയിേലക്കു പോകും. ‘‘മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ആസൂത്രിതമായ ആക്രമണമാണുണ്ടായത്’’ – അദ്ദേഹം പറഞ്ഞു. 

ടിഫിൻ ബോക്സിനുള്ളിലാണു സ്ഫോടകവസ്തു വച്ചതെന്നു പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്തു വെടിമരുന്നിന്റെ സാന്നിധ്യവുമുണ്ടെന്നും പൊലീസ് അറിയിച്ചു.

കളമശേരി സ്ഫോടനത്തിന്റെ അന്വേഷണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടിരുന്നു. ഡൽഹിയിൽനിന്ന് എൻഎസ്ജിയുടെയും എൻഐഎയുടെയും ഉന്നത ഉദ്യോഗസ്ഥർ കളമശേരിയിലെത്തും. അഞ്ചംഗ സംഘമാണ് കളമശേരിയിലെത്തുക. സംസ്ഥാനത്തെ എൻഐഎ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു. ഇസ്രയേൽ – ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് കേരളത്തിൽനിന്നുണ്ടാകുന്ന പ്രതികരണങ്ങളു‍ൾപ്പെടെ കേന്ദ്രം നിരീക്ഷിച്ചുവരികയായിരുന്നു. എല്ലാ സാധ്യതയും പരിശോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *