സി.പി. എം ആയുധമാക്കുമ്പോഴും കുലുക്കമില്ലാതെ മാത്യു കുഴലനാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ വീണ ഐജിഎസ്ടി അടച്ചെന്ന നികുതി വകുപ്പ് കമ്മീഷണറുടെ റിപ്പോർട്ട് സിപിഎം രാഷ്ട്രീയ ആയുധമാക്കുകയാണ്. ഇതുവരെ ഈ വിഷയത്തിൽ മൗനത്തിലൂറിയ സിപിഎം നേതാക്ക്ൾ ഇപ്പോൾ മാത്യുവിനെതിരെ രംഗത്തു വന്നിട്ടുണ്ട്. എന്നാലും, സിപിഎം തനവിക്കെതിരെ പടപ്പുറപ്പാടുമായി രംഗത്തു വരുമ്പോഴു മാത്യുവിന് വലിയ കുലുക്കമില്ല. വീണ ഐജിഎസ്ടി അടച്ചു എന്നതിന് അപ്പുറം എത്ര അടച്ചു എന്നതിൽ വ്യക്തത വരാനുണ്ട്.

മാസപ്പടിക്ക് ആനുപാതികമായി അടച്ചെങ്കിൽ പിന്നീട് എന്തിനാണ് ആദായ നികുതി വകുപ്പിന് മുന്നിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ മാസപ്പടി നൽകിയെന്ന വാദത്തിൽ തിരുത്തൽ ആവശ്യപ്പെട്ടതെന്നും വീണയുടെ കമ്പനി കരിമണൽ കമ്പനിക്ക് നൽകിയ സേവനം എന്താണെന്ന ചോദ്യവും ബാക്കി കിടക്കുകയാണ്. ഇതിനൊന്നും മറുപടി ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സിപിഎം ആവശ്യം തൽക്കാലം അവഗണിച്ചു മുന്നോട്ടു പോകാനാണ് മാത്യു കുഴൽനാടന്റെ നീക്കം.

മാസപ്പടി ജിഎസ്ടി വിഷയത്തിൽ ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നാണ് മാത്യു ആവർത്തിക്കുന്നതും. എന്തുകൊണ്ട് ഏത് കാര്യം പറഞ്ഞുവെന്നുള്ളത് താൻ ജനങ്ങളോട് വിശദീകരിക്കും. അതിന് ശേഷം മാപ്പ് പറയണോ വേണ്ടേ എന്ന് തീരുമാനിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ മടിക്കില്ല. എകെ ബാലനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ മാത്യു വിഷയത്തിൽ ആരോഗ്യപരമായ സംവാദത്തിന് തയ്യാറാണെന്നും മാത്യു കുഴൽനാടൻ പ്രതികതിച്ചു.

വീണ വിജയൻ നികുതി അടച്ചെന്ന അവകാശവാദത്തിൽ കൂടുതൽ വ്യക്തത വരുത്താനുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങൾ വിശദമായി തന്നെ പറയും. താൻ മാപ്പ് പറയേണ്ടതുണ്ടോ ഇല്ലേയെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ. ഞാൻ പറഞ്ഞിടത്താണ് പിശകാണെങ്കിൽ മാപ്പ് പറയും. മറിച്ചാണെങ്കിൽ എന്താണെന്ന് എകെ ബാലൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വിഷയത്തിൽ മാത്യു കുഴൽനാടൻ മാപ്പ് പറയുന്നതാണ് പൊതുപ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുകയെന്നാണ് ഇന്ന് മാസപ്പടി വിവാദത്തിൽ എകെ ബാലൻ ആവശ്യപ്പെട്ടത്. വീണയുടെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ രേഖയും നൽകാമെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടനോട് താൻ പറഞ്ഞതാണ്. അപ്പോഴാണ് അദ്ദേഹം ഔപചാരികമായി കത്തുകൊടുത്തത്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ മാപ്പ് പറയുന്നതാണ് നല്ലത്. നുണപ്രചരണത്തിന്റെ ഹോൾസെയിൽ ഏജൻസിയാവുകയാണ് യുഡിഎഫും കോൺഗ്രസുമെന്ന് വിമർശിച്ച ബാലൻ ഇത് കേരളത്തെ എങ്ങോട്ടാണ് കൊണ്ടുചെന്ന് എത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

വീണാ ഐജിഎസ്ടിയും ആദായ നികുതിയും അടച്ചതാണെന്ന് നേരത്തേ താൻ പറഞ്ഞതാണ്. സിഎംആർഎലിൽനിന്ന് ലഭിച്ച പണത്തിന് വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന് വ്യക്തമായാൽ ക്ഷമാപണം നടത്താമെന്നാണ് കുഴൽനാടൻ പറഞ്ഞത്. ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് ധനകാര്യവകുപ്പ് കുഴൽനാടന് മറുപടി കൊടുത്ത സ്ഥിതിക്ക് എംഎൽഎ മാപ്പ് പറയണമെന്നും എ.കെ.ബാലൻ ആവശ്യപ്പെട്ടു.

വിവരാവകാശ നിയമപ്രകാരം വ്യക്തികളുടെ നികുതി വിവരം കൊടുക്കാൻ കഴിയില്ലെന്ന് കുഴൽനാടന് അറിയാം. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് അപേക്ഷ നൽകിയത്. നിയമവിരുദ്ധമായ നൽകിയ ഒരു അപേക്ഷയിൽ സർക്കാരിന് ഒരു വിവരവും നൽകാൻ കഴിയില്ല. ധനകാര്യ മന്ത്രിക്ക് അദ്ദേഹം നൽകിയ ഒരു ഇ-മെയിലിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ധനകാര്യ വകുപ്പ് അദ്ദേഹത്തന് കൃത്യമായ കണക്കുകൾ നൽകിയെന്നും ബാലൻ പറഞ്ഞു. പ്രതിപക്ഷത്തേയും കടന്നാക്രമിക്കുകയാണ് ബാലൻ. എല്ലാ അർത്ഥത്തിലും പിണറായിയുടെ കുടുംബത്തിന് സിപിഎം പ്രതിരോധം തീർക്കുകയാണ്.

മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ കമ്പനിയായ എക്സാലോജിക്, കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി ഒടുവിൽ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വീണയുടെ കമ്പനിയുടെ വിവരങ്ങൾ നിയമപ്രകാരം നൽകാൻ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയത്.

വീണയും അവരുടെ കമ്പനിയായ എക്സാലോജിക്കും ജിഎസ്ടി അടച്ചോ എന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കുഴൽനാടൻ ഓഗസ്റ്റ് 19ന് ആണു ധനമന്ത്രിക്ക് ഇമെയിൽ മുഖേന കത്തു നൽകിയത്. 2 മാസത്തിനു ശേഷം ഇന്നലെയാണ് ഇമെയിലായുള്ള മറുപടി. നിയമപ്രകാരം നൽകേണ്ട നികുതി അടച്ചിട്ടുണ്ടെന്നു കത്തിൽ ചൂണ്ടിക്കാട്ടിയ ധനവകുപ്പ്, തുക എത്രയാണെന്നു വ്യക്തമാക്കിയിട്ടില്ല. ജിഎസ്ടി അടച്ച തീയ്യതിയും നിർണായകമാണ്.

1.72 കോടിക്ക് അടയ്ക്കേണ്ട ഐജിഎസ്ടി എക്സാലോജിക് ബെംഗളൂരുവിൽ അടച്ചതായി നേരത്തെ ധനമന്ത്രിക്ക് ജിഎസ്ടി കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. വീണ നികുതി അടച്ചില്ലെന്നു മാത്യു കുഴൽനാടൻ ഓഗസ്റ്റിൽ ആരോപിക്കുന്നതിനു മുൻപു തന്നെ ജിഎസ്ടി അടച്ചിരുന്നതായും റിപ്പോർട്ടിൽ കമ്മിഷണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *