കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്.മൂന്ന് മാസത്തിനകം അന്വോഷണം പൂര്‍ത്തിയാക്കാനാണ് സിബി െഎക്ക് കോടതി നിര്‍ദേശം നല്‍കിയത്. മരണം സംബന്ധിച്ച് ഗൂഡാലോചനയുണ്ടെയെന്ന് കണ്ടെത്തണമെന്നാണ് കോടതി നിര്‍ദേശം.ബാലഭാസ്‌കറിന്ര്‍റെ പിതാവ് നല്‍ികയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്വര്‍്ണകടത്തുകാര്‍ക്ക് മരണവുമായി ബന്ധമുണ്ടെയെന്ന് അന്വോഷിക്കണമെന്നായിരുന്നു ആവശ്യം. കേസ് ആദ്യം കേരള പോലീസ് അന്വേഷിച്ചിരുന്നു. പിന്നീട് സി ബി ഐ അന്വേഷിക്കുകയും അപകട മരണം എന്ന് തീര്‍പ്പാക്കി. ഇതിനെ ചോദ്യം ചെയ്ത് തിരുവനന്തപുരം സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച് ഹര്‍ജി കോടതി തള്ളുകയായിരുന്നു.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്
