കൊച്ചി:കൊല്ലം കിളികൊല്ലൂര്‍ പൊലിസ് മര്‍ദ്ദന കേസില്‍ സൈനികനെയുള്‍പ്പടെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി. പൂര്‍വ സൈനിക സേവാ പരിഷത്താണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിനെതിരെ പരാതി നല്‍കിയത്.പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റത് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്നും പൊലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്‌ട്രേറ്റ് ഇരകളെ
റിമാന്‍ഡ് ചെയ്‌തെന്നുമാണ് ആക്ഷേപം.

വിഘ്നേഷും വിഷ്ണുവും
കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന് മനസ്സിലാക്കിയിട്ടും ചികിത്സ ഉറപ്പക്കാതെ ഇരകളെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിനെതിരെ നടപടി വേണമെന്നാണ് പാരാതിയിലെ ആവശ്യം.സൈനികനും സഹോദരനും മര്‍ദ്ദന വിവരം മജിസ്‌ട്രേറ്റിനോട് പറഞ്ഞെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
എം.ഡി.എം.എ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്‌നേഷിനെയും വിഷ്ണുവിനെയും പൊലിസുകാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. ലഹരി കടത്ത് കേസില്‍ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കള്‍ പൊലിസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എ.എസ്.ഐയെ ആക്രമിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ചെയ്തതായി പറയുന്നു.
