ബിന്‍സിയ
കൊച്ചി: ഭര്‍ത്യവീട്ടില്‍ നേരിട്ട ക്രൂരപീഡനങ്ങളും ജാതീയ വിവേചനവും മൂലം സംഗീത എന്ന യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കുറ്റക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ എറണാകുളം മണ്ഡലം സെക്രട്ടറി സിറാജ് കോയ ആവശ്യപ്പെട്ടു.
സമൂഹത്തില്‍ പറയാന്‍ കഴിയാത്ത അത്ര മോശം ഭാഷയില്‍ നിരന്തരമായി പെണ്‍കുട്ടിയെ ആക്ഷേപിക്കുകയും സ്ത്രീധനനത്തിന്റെ പേരിലുള്ള പീഡനങ്ങവും സഹിക്കാന്‍ കഴിയാതെയാണ് യുവതി ആത്മഹത്യ ചെയ്തത്.
മരണത്തിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് യുവതിയെ വീട്ടില്‍ കൊണ്ട് വന്നാക്കുകയും വിവാഹ ബന്ധം വേര്‍പെടുത്തുമെന്നു
യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുകയാണെന്ന പരാതിയുമായി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ സംഗീത ചെന്നെങ്കിലും വീട്ടുകാരോടൊപ്പം മടക്കി അയച്ചത് പൊലിസിന്റെ ഭാഗത്തു നിന്ന് സംഭവിച്ച ഗുരുതര വീഴ്ചയാണ്. ഇത്തരം വിഷയങ്ങളില്‍ സ്വമേധയാ കേസ് എടുക്കാന്‍ കഴിയുമെന്നിരിക്കെ വീട്ടുകാരുടെ കൂടെ അയച്ച നടപടിക്ക് ശേഷമാണ് സംഗീത ആത്മഹത്യ ചെയ്തത്.ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പാര്‍വീന്‍ എന്ന വിദ്യാര്‍ത്ഥിയുടെതിന് സമാനമാണ് സംഗീതയുടെ ആത്മഹത്യയും. സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളില്‍ നിന്ന് നീതി ലഭിക്കില്ലെന്ന ബോധ്യം രണ്ടു മരണത്തിലും പ്രകടമാണെന്നും സിറാജ് പറഞ്ഞു.
