കൊച്ചി: മതനിന്ദക്കേസില്‍ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് മാറ്റി.അതുവരെ കൃഷ്ണരാജിനെ അറസ്റ്റു ചെയ്യുന്നത് കോടതി തടഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഇസ്ലാമിക വേഷത്തില്‍ ബസ് ഓടിക്കുന്നതിനെ ആക്ഷേപിച്ച് ഫെയിസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരേ ഹൈക്കോടതി അഭിഭാഷകനായ വി.ആര്‍ അനൂപ് നല്‍കിയ ഹരജിയിലാണ് കൃഷ്ണരാജിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലിസ് കേസെടുത്തത്.എന്നാല്‍ താന്‍ സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഏറ്റെടുത്തതിന് പിന്നാലെയാണ് തനിക്കെതിരേ കേസെടുത്തതെന്നും പ്രതികാര നടപടിയുടെ ഭാഗമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ജാമ്യത്തിനായി കൃഷ്ണരാജ് കോടതിയെ സമീപിച്ചത്.
മതനിന്ദക്കേസില്‍ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 27 ലേക്ക് മാറ്റി
