കൊച്ചി:ബിസിനസുകാരന്റെ നഗ്‌ന ചിത്രവും വീഡിയോയും പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ത്യക്കാകര പൊലിസ് അറസ്റ്റ് ചെയ്ത യുവതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുന്ന ഷിജി മോള്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.വാരപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് 34കാരിയായ ഷിജി മോള്‍.കഴിഞ്ഞ സെപ്റ്റംബറില്‍ യുവതിയുടെ കാക്കനാട് പാലച്ചുവടിലുളള ഫഌറ്റിലെത്തിയ ബിസിനസുകാരനെ കെണിയില്‍പ്പെടുത്തി ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയെന്നായിരുന്നു കേസ്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിസിനസ്സുകാരനില്‍ നിന്ന് വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. നിലവില്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയായ സാഹചര്യം കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.
നഗ്‌ന ചിത്രം പകര്‍ത്തി പണം തട്ടിയ കേസില്‍ യുവതിക്ക് ജാമ്യം
