തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് ശക്തമാക്കി. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി എഐസിസി നേതൃത്വം ഇന്ന് നിർണ്ണായക കൂടിയാലോചനകൾ നടത്തും. കേരളത്തിന്റെ നായകൻ ആര് എന്നറിയാൻ എംഎൽഎമാരുടെയും എംപിമാരുടെയും അഭിപ്രായം തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിച്ചേക്കും. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

ടീം യുഡിഎഫിനെ നയിച്ച് വിജയിപ്പിച്ച സതീശനെ മാറ്റിനിർത്തുന്നത് തിരിച്ചടിയാകുമെന്ന് ഇവർ വാദിക്കുന്നു. എംഎൽഎമാരുടെ എണ്ണം മാത്രമല്ല, ജനവികാരവും ഘടകകക്ഷികളുടെ പിന്തുണയും പരിഗണിക്കണമെന്നാണ് ഇവരുടെ നിലപാട്. അല്ലാത്തപക്ഷം കടുത്ത തീരുമാനങ്ങളിലേക്ക് അദ്ദേഹം നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.
ഭൂരിഭാഗം എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഈ വിഭാഗം അവകാശപ്പെടുന്നത്. ഹൈക്കമാൻഡുമായുള്ള അടുത്ത ബന്ധം അനുകൂലമാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പദത്തിൽ സീനിയോറിറ്റിക്കാണ് മുൻഗണന നൽകേണ്ടതെന്ന് ഇവർ വാദിക്കുന്നു. മുതിർന്ന നേതാവ് എന്ന നിലയിൽ ചെന്നിത്തലയെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.നിരീക്ഷകർ നൽകുന്ന റിപ്പോർട്ട് വിശദമായി വിലയിരുത്തിയ ശേഷം രാഹുൽ ഗാന്ധിയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. നിലവിൽ ആരുടെയും പേര് പാർട്ടി തള്ളിക്കളഞ്ഞിട്ടില്ല. കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകൾ ഉള്ളതിനാൽ ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ട സാഹചര്യം പാർട്ടിക്കില്ല. എങ്കിലും സമവായത്തിലൂടെ തീരുമാനത്തിലെത്താനാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. അതേസമയം, ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകൾ നിലവിൽ പാർട്ടിയിലില്ല.