തമിഴകം പോളിംഗ് ചൂടിലേക്ക്; പത്രികാ സമർപ്പണം ഇന്ന് തുടങ്ങും, പെരമ്പൂരിൽ വിജയ് എത്തും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് ആരംഭിക്കും. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പെരമ്പൂർ മണ്ഡലത്തിൽ പത്രിക സമർപ്പിക്കും. തുടർന്ന് കൊളത്തൂർ, വില്ലിവാക്കം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണത്തിലും അദ്ദേഹം പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം പെരമ്പൂരിൽ നടക്കുന്ന വൻ റോഡ് ഷോയിലും വിജയ് വോട്ടഭ്യർത്ഥിക്കും. നാം തമിഴർ കക്ഷിയുടെ 234 സ്ഥാനാർത്ഥികളും ഇന്ന് തന്നെ പത്രിക നൽകുന്നുണ്ട്. ഏപ്രിൽ 6 വരെയാണ് പത്രിക സമർപ്പിക്കാൻ സമയം.

അതേസമയം, വോട്ടർമാരെ ആകർഷിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി. ‘ഇല്ലത്തരസി’ എന്ന പേരിൽ ആദായനികുതി പരിധിയിൽ വരാത്ത സ്ത്രീകൾക്ക് ഗൃഹോപകരണങ്ങൾ വാങ്ങാൻ 8000 രൂപയുടെ കൂപ്പൺ നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുറത്തിറക്കിയ പത്രികയിൽ ക്ഷേമപദ്ധതികളുടെ തുക ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *