അഭിഭാഷകൻ ആക്രമിക്കപ്പെട്ട സംഭവം: ഗുണ്ടാരാജ് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി തീസ് ഹസാരി കോടതി മുറിയിൽ അഭിഭാഷകന് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപണം. ഗുണ്ടാരാജ് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയോ എന്ന് സുപ്രീംകോടതി ചോദിച്ചു. തുടർന്ന് പരാതി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുൻപാകെ നൽകാൻ സുപ്രീംകോടതി നിർദേശിച്ചു.

പരാതിയുടെ പകർപ്പ് തനിക്ക് നൽകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു. അക്രമത്തിന് ഇരയായ അഭിഭാഷകൻ നേരിട്ടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു മുൻപിൽ പരാതി അറിയിച്ചത്. താൻ വാദം ഉന്നയിക്കാൻ വന്ന കേസിലെ പരാതിക്കാരനും ഗുണ്ടകളും ചേർന്ന് മർദ്ദിച്ചു എന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *