തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം എംഎൽഎമാർ ആയവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം തുടരാൻ സിപിഐ. മന്ത്രിമാർക്ക് മത്സരിക്കാൻ തടസം ഉണ്ടാകില്ല. ഈ മാസം 23 ന് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും. നിലവിൽ 17 എംഎൽഎമാരാണ് സിപിഐയ്ക്കുള്ളത്. ഇതിൽ 6 പേർക്ക് ഒഴിയേണ്ടി വരും.
മന്ത്രിമാരിൽ കെ രാജൻ ഒഴികെ എല്ലാവരും ഒരു ടേം മാത്രം പിന്നിടുന്നവരാണ്. ആറ് പുതുമുഖങ്ങളെ തിരഞ്ഞെടുപ്പിൽ സിപിഐക്ക് കണ്ടത്തേണ്ടതുണ്ട്. ടേം നിബന്ധന പ്രകാരം കാഞ്ഞങ്ങാട്, നാദാപുരം, അടൂർ, ചാത്തന്നൂർ, പുനലൂർ, ചിറയിൻകീഴ് എംഎൽഎമാർ മാറും. ചടയമംഗലം അടക്കമുള്ള സീറ്റുകളിൽ സ്ഥാനാർഥികളുടെ വെച്ചുമാറ്റവും സിപിഐ ആലോചനയിൽ ഉണ്ട്.
