കണ്ണൂർ: പോറ്റിയേ കേറ്റിയേ പാട്ട് വച്ചത് ചോദ്യം ചെയ്ത കണ്ണൂർ സിപിഎം ലോക്കൽ സെക്രട്ടറിക്ക് മർദ്ദനം. പ്രദേശത്തെ റേഷൻ കടയിൽ വച്ച് ഭാസ്കരൻ എന്നയാൾ പോറ്റിയേ കേറ്റിയേ പാട്ട് വയ്ക്കുകയായിരുന്നു. മുല്ലക്കൊടി സ്വദേശി മനോഹരൻ ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായി മർദ്ദിച്ചു എന്നാണ് പരാതി. സംഭവത്തിൽ ഭാസ്കരനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.
ജനുവരി നാലിനാണ് സംഭവം. മയ്യിൽ അരിമ്പ്ര പ്രദേശത്തെ ഒരു റേഷൻ കടയിൽവെച്ച് ഭാസ്കരൻ എന്നയാൾ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് വെച്ചതിനെ തുടർന്ന് പൊതുയിടത്ത് രാഷ്ട്രീയ ഗാനങ്ങൾ പാടില്ലെന്ന് പറഞ്ഞ് മനോഹരൻ ഭാസ്കരനെ ചോദ്യം ചെയ്തു. എന്നാൽ പാട്ട് നിർത്താൻ തയ്യാറാകാത്ത ഭാസ്കരൻ കുറച്ചുകൂടി ഉച്ചത്തിൽ പാട്ട് വെച്ചു.
ഇതും ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഭാസ്കരൻ മർദ്ദനം ആരംഭിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും ഭാസ്കരൻ മനോഹരൻ കഴുത്തിന് പിടിച്ച് മർദിച്ചു എന്നാണ് പരാതി.
