കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി എസ് ഐ ടി. അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്നും ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം.
എസ്‌ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. പത്മകുമാറിന്റെയും ഗോവര്‍ദ്ധന്റെയും ജാമ്യപേക്ഷ എതിര്‍ത്തുകൊണ്ട് എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കി. ഗോവര്‍ദ്ധന്‍ കേസിലെ പ്രധാന കണ്ണിയായതിനാല്‍ ജാമ്യം നല്‍കിയാല്‍ കേസ് ആട്ടിമറിക്കപ്പെടുമെന്ന ആശങ്കയും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പങ്കുവെച്ചു.
