ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച ടിവികെ നേതാവിന്റെ നില ഗുരുതരം

ചെന്നൈ: രണ്ടുവർഷത്തിലേറെ ടി വി കെ (തമിഴക വെട്രി കഴകം)യിൽ പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ടിവികെ വനിതാ നേതാവിന്റെ നില ഗുരുതരമായി തുടരുന്നു. നേതൃത്വം പരിഗണിക്കാത്തത്തിൽ മനംനൊന്ത് അമിത അളവില്‍ ഉറക്കഗുളിക കഴിക്കുകയായിരുന്നു.

തൂത്തുക്കുടി സ്വദേശി അജിത ആഗ്നലാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ടിവികെ തൂത്തുക്കുടി സെൻട്രല്‍ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ അജിതയും അനുയായികളും കഴിഞ്ഞദിവസം പാർട്ടി പ്രസിഡന്റ് വിജയ്‌യുടെ കാർ തടഞ്ഞിരുന്നു.

നടന്റെ വീടിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. ശേഷം തൂത്തുക്കുടിയിലേയ്ക്ക് മടങ്ങിയതിനുപിന്നാലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *