തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചരിപ്പിച്ച പാരഡിപ്പാട്ടില്‍ അന്വേഷണത്തിന് സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനെ നിയോഗിച്ചു. അയ്യപ്പഭക്തിഗാനത്തെ രൂപംമാറ്റി ശരണംവിളിച്ചുള്ള ”പോറ്റിയെ കേറ്റിയെ……” എന്ന പാരഡിഗാനമാക്കിയതിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതിയില്‍ സമഗ്രമായ അന്വേഷണത്തിനാണ് തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫും ബിജെപിയും സമഗ്രമായി പാരഡിഗാനം ഉപയോഗിച്ചിരുന്നു. പാട്ട് തയ്യാറാക്കിയവര്‍ക്കെതിരേയും പാട്ട് ഉപയോഗിച്ചവര്‍ക്കെതിരേയും നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. എഡിജിപി എച്ച് വെങ്കിടേഷിന് പോലീസ് മേധാവി പരാതി കൈമാറി. പാട്ടില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടോ? അത്തരത്തിലുള്ള ഭാഗം ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് ഏത് വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പറ്റും തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
