എറണാകുളത്ത് 12 നഗരസഭകളിലും യു.ഡി.എഫിന് സർവാധിപത്യം, തൃപ്പൂണിത്തുറയിൽ എൻഡിഎ

എറണാകുളം: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടി. ഒരിടത്തും എൽഡിഎഫിന് വിജയിക്കാനായില്ല. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്ന് എൻഡിഎ അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്തു.

12 നഗരസഭകളിലെയും വിജയത്തിലൂടെ യുഡിഎഫ് സർവാധിപത്യം തുടരുകയായിരുന്നു. മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂർ, കളമശ്ശേരി, കോതമംഗലം, നോർത്ത് പറവൂർ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലും യുഡിഎഫ് വിജയിച്ചു. തൃപ്പൂണിത്തുറയിൽ എൻഡിഎയും വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *