കൊല്ലം കോർപറേഷനിൽ 45 വർഷത്തിന് ശേഷം യുഡിഎഫ് തരംഗം; അപ്രതീക്ഷിത തിരിച്ചടിയിൽ എൽഡിഎഫ്

കൊല്ലം: കൊല്ലം കോർപറേഷനിൽ 45 വർഷത്തിന് ശേഷം യുഡിഎഫിൻ്റെ തിരിച്ചുവരവ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോർപറേഷനിൽ യുഡിഎഫ് സ്ഥാനാർഥികൾ മുന്നേറുകയാണ്. 14 വാഡുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. എൽഡിഎഫ് എട്ടിടത്തും എൻഡിഎ ആറിടത്തുമാണ് ലീഡ് ചെയ്യുന്നത്.

സമീപകാലത്തൊന്നും കൊല്ലം കോർപറേഷനിൽ ഇത്ര വലിയ മുന്നേറ്റം യുഡിഎഫിനുണ്ടായിട്ടില്ല. കൊല്ലത്തെ എൽഡിഎഫ് മേയർ ഹണി ബെഞ്ചമിൻ തോറ്റു. യുഡിഎഫിൻ്റെ കുരുവിള ജോസഫാണ് നിലവിലെ മേയറെ പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *