ന്യൂഡൽഹി: വൈസ് ചാൻസലർ (വിസി) നിയമനവുമായി ബന്ധപ്പെട്ട് കേരള സർക്കാരും ഗവർണറും തമ്മിൽ സമവായത്തിലെത്താൻ കഴിയാത്തതിനെ തുടർന്ന് നിർണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. കേരളത്തിലെ രണ്ട് സർവകലാശാലകളിലെ വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.
ജസ്റ്റിസുമാരായ ജ.ബി. പാർദിവാലയും കെ.വി. വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് കേരളത്തിലെ ഡിജിറ്റൽ സർവ്വകലാശാലയിലേക്കും സാങ്കേതിക സർവ്വകലാശാലയിലേക്കും വസി.മാരുടെ പേരുകൾ അടങ്ങുന്ന ശുപാർശ സമർപ്പിക്കാൻ ആവശ്യപ്പട്ടത്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. മുൻഗണനാക്രമത്തിലുള്ള പട്ടിക മുദ്രവച്ച കവറിൽ അടുത്ത ബുധനാഴ്ച സുധാൻഷു ധൂലിയ സുപ്രീം കോടതിക്ക് കൈമാറണം എന്നും, അതിന്റെ അടിസ്ഥാനത്തിൽ വിസി നിയമനം നടത്തുമെന്നും കോടതി വ്യക്തമാക്കി.
പുനഃപരിശോധനാ ഹർജികൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും, ജസ്റ്റിസ് ധൂലിയയുടെ ശുപാർശക്ക് മുൻഗണന ലഭിക്കുമെന്നും റിപ്പോർട്ടർ സൂചിപ്പിക്കുന്നു. ഈ നിയമന നടപടികൾ അടുത്ത വ്യാഴാഴ്ചയോടെ പൂർത്തിയാകാൻ സാധ്യതയുണ്ടെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു.
