ദിലീപ് : മൂന്ന് മാസം കൂടി വേണം; ഇതുവരെയുള്ള അന്വേഷണവിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.എന്നാല്‍ സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്ന് ദിലീപിന്റെ അഭിഭാഷകന്‍.കേസില്‍ വിശദമായ അന്വേഷണം ആവശ്യമെന്നുമറിയിച്ച പ്രോസിക്യൂഷന്‍ ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി.നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ ഇല്ലാതാക്കാനാണ് ഇപ്പോള്‍ തുടരന്വേഷണം തുടരന്വേഷണതിന്റെ മറവില്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നു ഇത് അനുവദിക്കരുതെന്നും ദിലീപ് ഹൈക്കോടതിയില്‍ മാര്‍ച്ച് ഒന്നിന് മുന്‍പ് തുടരന്വേഷണം പൂര്‍ത്തിയാക്കണം എന്നായിരുന്നു വിചാരണക്കോടതി നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *