ഹോർമൂസ് പിടിച്ചെടുക്കാൻ യുഎസ് സൈനിക പദ്ധതി; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ, ഇറാന് താക്കീതുമായി അയൽരാജ്യങ്ങൾ

ദുബായ്/വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ സ്വീകരിക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളെയും ഉപരോധത്തെയും അംഗീകരിക്കാൻ കഴിയില്ലെന്ന് യുഎഇ വ്യക്തമാക്കി. അയൽരാജ്യങ്ങളെ വഞ്ചിച്ച് ആക്രമണം നടത്തിയവരാണ് ഇറാനെന്നും, അന്താരാഷ്ട്ര നിയമങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസൃതമായി ഹോർമൂസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

സംഘർഷം രണ്ട് മാസം പിന്നിടുമ്പോഴും ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുന്നത് ആഗോള തലത്തിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും നിലവിൽ സ്തംഭിച്ചിരിക്കുകയാണ്.

  • ഊർജ്ജ വിതരണം തടസ്സപ്പെട്ടത് ആഗോള വിപണിയിൽ വില ഉയരാനും സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്ക വർദ്ധിപ്പിക്കാനും കാരണമായി. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതി യുഎസ് നാവികസേന തടയുകയും ചെയ്തിട്ടുണ്ട്. ഇറാനെതിരെ സ്വീകരിക്കേണ്ട തുടർ സൈനിക നടപടികളെക്കുറിച്ചുള്ള മൂന്ന് പ്രധാന നിർദ്ദേശങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറി
  • ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചുവിടുക.
  • ഹോർമൂസ് കടലിടുക്കിന്റെ ചില ഭാഗങ്ങൾ പിടിച്ചെടുത്ത് കപ്പൽ ഗതാഗതം പുനരാരംഭിക്കുക.

ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുന്നതിനായി പ്രത്യേക സൈനിക ഓപ്പറേഷൻ നടത്തുക.

ഇറാനുമായി വീണ്ടും യുദ്ധം ചെയ്യേണ്ടി വന്നേക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ, സമാനമായ നിലപാടുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാട്‌സും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യ മറ്റൊരു വൻ യുദ്ധത്തിന്റെ വക്കിലാണെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *