‘മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ, ചർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

മലപ്പുറം: മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ എന്നാൽ യുഡിഎഫിലെ പ്രധാന കക്ഷിയെന്ന നിലയിൽ ലീഗുമായി കൂടിയാലോചന നടത്തുമെന്നാണ് പ്രതീക്ഷയെന്നും പാണക്കാട് സാദിഖലി തങ്ങൾ. മുന്നണിയിൽ തമ്മിലടിയുണ്ടാകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരം പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി സ്ഥാനങ്ങളെക്കുറിച്ച് കോൺഗ്രസുമായി ചർച്ച ചെയ്യുമെന്നും മെറിറ്റുള്ളവരെയാകും ലീഗ് മന്ത്രിമാരാക്കുകയെന്നും തങ്ങൾ അറിയിച്ചു.

കോൺഗ്രസ് തീരുമാനിക്കട്ടെ

വനിതാ സ്ഥാനാർത്ഥികളെ നിർത്തിയതിനെ വിമർശിച്ചവർക്കുള്ള മറുപടിയാണ് ഫാത്തിമ തെഹ്ലിയയുടെ വിജയം. വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾക്കും ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് മുതൽ വി.ഡി. സതീശൻ പ്രവർത്തനനിരതനാണെന്നും സംസ്ഥാനത്തെ പ്രധാന വിഷയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *