വിജയിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കാണ് ബി.ജെ.പി മാര്‍ക്കറ്റില്‍ കൂടുതല്‍ വില ലഭിക്കുന്നത്: എം.സ്വരാജ്.

MSWARAJ
<script async custom-element="amp-auto-ads"
        src="https://cdn.ampproject.org/v0/amp-auto-ads-0.1.js">
</script>

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കലാശകൊട്ട് ദിനത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കി പ്രതിപക്ഷമാകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും ഉയര്‍ന്നു വന്നിട്ടുള്ള വാദങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് കോണ്‍ഗ്രസ് വിജയിച്ച സംസ്ഥാനങ്ങളോരോന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ വിജയിച്ച പ്രമുഖരെല്ലാം ബി.ജെ.പി പാളയത്തിലെത്തിയത് അക്കമിട്ട് നിരത്തിയത്.
കേരളത്തിലും സംഭവിക്കാന്‍ പോകുന്നതും ഇതൊക്കെയാണെന്നും പരാജയപ്പെട്ടാലും വിജയിച്ചാലും എവിടെയാണെങ്കിലും കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ബി.ജെ.പിയിലേക്കുള്ള കവാടമാണെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ പരാജയപ്പെട്ട കോണ്‍ഗ്രസുകാരേക്കാള്‍ വിജയിച്ച കോണ്‍ഗ്രസുകാര്‍ക്കാണ് ബി.ജെ.പി കൂടുതല്‍ വിലയിടുന്നതെന്നും സ്വരാജ് പറഞ്ഞു.
മറ്റു പദ്ധതികള്‍ക്കുള്ള ഫണ്ട് കേന്ദ്രം നല്‍കണമെങ്കില്‍ ഒപ്പിടണമെന്ന ഘട്ടത്തിലാണ് പി.എം ശ്രീയില്‍ കേരളം ഒപ്പിട്ടതെന്നും എന്നാല്‍ ഈ പദ്ധതി നടപ്പാക്കാനുള്ള ഉദ്ദേശം സര്‍ക്കാരിനില്ലായിരുന്നുവെന്നും ചോദ്യത്തിന് മറുപടിയായി സ്വരാജ് പറഞ്ഞു.

<amp-auto-ads type="adsense"
        data-ad-client="ca-pub-4442883827788699">
</amp-auto-ads>

Leave a Reply

Your email address will not be published. Required fields are marked *