ട്രംപിന്റെ ഹോർമുസ് ഭീഷണിക്ക് ഇറാന്റെ മറുപടി: “47 വർഷമായി യുഎസിന് ഒന്നും ചെയ്യാനായില്ല, ഭീഷണികൾ പുതിയതല്ല”

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തോട് ഇറാൻ കടുത്ത മറുപടി നൽകി.ഇന്ത്യയിലെ ഇറാനിയൻ പ്രതിനിധി അബ്ദുൽ മജീദ് ഹക്കീം ഇലാഹി പറഞ്ഞു, “അമേരിക്കയുടെ ഭീഷണികൾ ഒന്നും പുതിയതല്ല. കഴിഞ്ഞ 47 വർഷമായി യുഎസിന് ഇറാനെതിരെ യഥാർത്ഥത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.

”ഇറാനിൽ യുദ്ധം ആരംഭിച്ചത് വലിയ തെറ്റായിരുന്നുവെന്നും അത് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം വിമർശിച്ചു. ട്രംപ് “യുദ്ധം ജയിച്ചു” എന്ന് അവകാശപ്പെടുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.“മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷ്യം നേടാമെന്ന് കരുതി ഇറങ്ങിയവർക്ക് ഒരു മാസം പിന്നിട്ടിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല,” എന്ന് ഇലാഹി പരിഹസിച്ചു.

എന്നാൽ യുദ്ധം തുടരുന്നതിനിടയിലും സംഘർഷം ലഘൂകരിക്കാൻ നയതന്ത്രപരമായ ശ്രമങ്ങൾ വേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “നമ്മൾ സമാധാനത്തെക്കുറിച്ച് സംസാരിക്കണം. ലോകത്ത് സമാധാനം കൊണ്ടുവരണം. ഇന്ത്യയുടെ നയതന്ത്രം മികച്ചതാണ്. ഈ വിഷയത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ പ്രധാന പങ്ക് വഹിക്കാനാകും,” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *