ടെൽ അവീവ്: ഇറാൻ വെടിവച്ചിട്ട അമേരിക്കൻ യുദ്ധവിമാനത്തിലെ ഈഗിൾ പൈലറ്റിനെ ശത്രുരാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ നിന്ന് അതിസാഹസികമായി രക്ഷിച്ച യുഎസ് ദൗത്യത്തിന് ശക്തമായ പ്രശംസയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദൗത്യം വിജയകരമായതിനു പിന്നാലെ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് നേരിട്ട് അഭിനന്ദനം അറിയിച്ചു.ഒറ്റപ്പെട്ടുപോയ ധീരനായ യുഎസ് പൈലറ്റിനെ തിരിച്ചെത്തിക്കാൻ അമേരിക്ക നടത്തിയ ‘പെർഫെക്ട് ദൗത്യ’ത്തിനാണ് ഈ അഭിനന്ദനം.
രക്ഷാ പ്രവർത്തനത്തിൽ ഇസ്രയേൽ നൽകിയ പിന്തുണയ്ക്ക് ട്രംപ് നന്ദി അറിയിച്ചതായി നെതന്യാഹു തന്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി.“ധീരമായ തീരുമാനമെടുത്ത് ശത്രുഭൂമിയിൽ നിന്ന് പൈലറ്റിനെ കുറ്റമറ്റ രീതിയിൽ രക്ഷിച്ചതിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഞാൻ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. രക്ഷാ ദൗത്യത്തിൽ ഇസ്രയേൽ നൽകിയ സഹായത്തിന് പ്രസിഡന്റ് നന്ദി പറഞ്ഞു,” എന്ന് നെതന്യാഹു കുറിച്ചു.
“യുദ്ധമേഖലയിലും പുറത്തും നമ്മുടെ സഹകരണം ഇതു മുമ്പെങ്ങുമില്ലാത്തവിധം ശക്തമായിരുന്നു. അമേരിക്കൻ പോരാളിയെ രക്ഷിക്കാൻ ഇസ്രയേലിന് കഴിഞ്ഞതിൽ ഞങ്ങൾക്ക് അപാരമായ സന്തോഷമുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.