ഇറാൻ യുദ്ധം കൂടുതൽ കടുപ്പിക്കുന്നു; ഹോർമുസിനപ്പുറം ബാബ് എൽ-മണ്ടെബ് കടലിടുക്ക് ലക്ഷ്യമിട്ട് സമുദ്ര ഉപരോധം വ്യാപിപ്പിക്കാൻ നീക്കം

ടെഹ്റാൻ: ഇറാൻ യുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിനപ്പുറത്തേക്ക് സമുദ്രപാത ഉപരോധം വിപുലീകരിക്കാൻ ഇറാൻ തയ്യാറെടുക്കുകയാണ്. തന്ത്രപ്രധാനമായ ബാബ് എൽ-മണ്ടെബ് കടലിടുക്കും ഇറാനിന്റെ ലക്ഷ്യമായി മാറിയിരിക്കുന്നു.ബാബ് എൽ-മണ്ടെബിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി.

ആഗോള സമുദ്രവ്യാപാരത്തിന്റെ ഏറ്റവും നിർണായകമായ മേഖലയാണ് ബാബ് എൽ-മണ്ടെബ് കടലിടുക്ക്. ഇറാൻ ഈ മേഖല നിയന്ത്രിക്കുന്ന പക്ഷം സൂയസ് കനാലിലൂടെ വരുന്ന കപ്പലുകൾക്ക് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് വിലയിരുത്തലുകളുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ശ്രമിക്കുന്ന സൈനിക നടപടി വിജയിക്കില്ലെന്നും, ഹോർമുസിലെ ഏതൊരു സൈനിക ഇടപെടലും അപകടകരവും അത്യധികം ചെലവേറിയതുമാണെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *