പഠിച്ചാൽ ജോലി ഉറപ്പ്, സ്ത്രീകൾക്ക് 50% ജോലി; സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കും: എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് വച്ച് നടന്ന ചടങ്ങിലാണ് പ്രകടനപത്രിക റിലീസ് ചെയ്തത്.

കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, സ്ത്രീകളിൽ 50 ശതമാനം പേര്ക്ക് ജോലി ഉറപ്പ്, കടൽമക്കൾക്ക് പ്രത്യേക പരിഗണന, പവർകട്ടില്ലാത്ത കാലഘട്ടം തുടരും, ആദ്യത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കും, തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും തുടങ്ങി 60 ഇനം പ്രധാന പരിപാടികളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *