തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെ കണ്ണൂരിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി എം.എസ്. അതുൽ ഹൈക്കോടതിയെ സമീപിച്ചു.റെയിൽവേ പൊലീസ് ചുമത്തിയ ഗുരുതര കുറ്റങ്ങൾ തെറ്റായ രീതിയിലാണെന്ന് ഹർജിയിൽ അതുൽ ആരോപിച്ചു. മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും, പ്രതിഷേധം മാത്രമാണ് നടന്നതെന്നും ദൃശ്യങ്ങൾ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ റെയിൽവേ പൊലീസിന്റെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലേക്ക് മാറ്റണമെന്നാണ് പ്രതിയുടെ പ്രധാന ആവശ്യം. ഹർജിയിൽ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിക്ക് നോട്ടീസ് അയച്ചു. കേസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റിവെച്ചു.