രാഹുൽ ഗാന്ധിയുടെ കോഴിക്കോട് സന്ദർശനം റദ്ദാക്കി, ഖാർഗെ പകരം എത്തും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കോഴിക്കോട് എത്തേണ്ടിയിരുന്ന രാഹുൽ ഗാന്ധിയുടെ യാത്ര റദ്ദാക്കി. അമ്മ സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്നം കാരണമാണ് ഈ തീരുമാനമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളും കാലാവസ്ഥാ മാറ്റവും മൂലമുണ്ടായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ആശുപത്രി പ്രവേശനമെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച്, അവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും അമ്മയ്ക്കൊപ്പം ആശുപത്രിയിലുണ്ട്.

നേരത്തെ രാഹുൽ ഗാന്ധി വൈകുന്നേരം 4:30-ന് കോഴിക്കോട് ബീച്ചിലെ യുഡിഎഫ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുമെന്നും കോൺഗ്രസിന്റെ ഗ്യാരന്റി ബസ് പ്ലാഗ് ഓഫ്, പാചകവാതക പ്രതിസന്ധിയെക്കുറിച്ചുള്ള ജനസംവാദം തുടങ്ങിയ പരിപാടികളിൽ സംബന്ധിക്കുമെന്നും അറിയിച്ചിരുന്നു. ഇപ്പോൾ പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഈ പരിപാടികളിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *