കൊടുങ്ങല്ലൂരിൽ യുവദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഭ്രൂണത്തിന്റെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

തൃശൂർ: കൊടുങ്ങല്ലൂരിലെ ചാത്തേടത്ത് പറമ്പിലുള്ള ഒരു ഫ്ലാറ്റിൽ യുവദമ്പതികളുടെ മുറിയിലെ ഫ്രിഡ്ജിനുള്ളിൽ ഏകദേശം മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു അത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച സ്ഥലത്തെത്തിയ കൊടുങ്ങല്ലൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്.

യുവതി പൊലീസിനോട് നൽകിയ മൊഴിയിൽ, താൻ ഏകദേശം മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നും, മാർച്ച് 20-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാസം തികയാതെ പ്രസവം നടന്നുവെന്നും, നഴ്സിംഗ് പഠനം നടത്തിയിരുന്നതിനാൽ ഭ്രൂണം സ്വയം വേർപെടുത്തിയതാണെന്നും പറഞ്ഞു. ഭ്രൂണം നീക്കം ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ ഫ്രിഡ്ജിൽ സൂക്ഷിച്ചതായും അവർ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. ദമ്പതികളെ ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *