ഇനി യഥാർത്ഥ പോരാട്ടം തുടങ്ങും! 1269 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു; സൂക്ഷ്മപരിശോധന നാളെ, 26 വരെ പിൻവലിക്കാംപുതിയ ടെക്സ്റ്റ്

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് അവസാനിച്ചു. പ്രാഥമിക കണക്കനുസരിച്ച് സംസ്ഥാനത്താകെ 1269 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. അന്തിമ കണക്കുകൾ വരുമ്പോൾ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

പ്രമുഖ സ്ഥാനാർത്ഥികളായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (പറവൂർ – യുഡിഎഫ്), ജോസ് കെ മാണി (പാലാ – എൽഡിഎഫ്), മേജർ രവി (ഒറ്റപ്പാലം – ബിജെപി), അപു ജോൺ ജോസഫ് (തൊടുപുഴ – യുഡിഎഫ്), ഐ സി ബാലകൃഷ്ണൻ (സുൽത്താൻബത്തേരി – യുഡിഎഫ്), കെ എസ് ശബരിനാഥൻ (നേമം – യുഡിഎഫ്), ബി ഗോപാലകൃഷ്ണൻ (ഗുരുവായൂർ – എൻഡിഎ), പി കെ ഫിറോസ് (കൊടുവള്ളി – യുഡിഎഫ്), അഖിൽ മാരാർ (തൃക്കാക്കര – എൻഡിഎ), ശ്യാംരാജ് (മാനന്തവാടി – എൻഡിഎ), എ കെ ശശീന്ദ്രൻ (എലത്തൂർ – എൽഡിഎഫ്), പി വി അൻവർ (ബേപ്പൂർ – യുഡിഎഫ്), വി എസ് ശിവകുമാർ (അരുവിക്കര – യുഡിഎഫ്), സുധീർ കരമന (തിരുവനന്തപുരം – എൽഡിഎഫ്), കരമന ജയൻ (തിരുവനന്തപുokരം – എൻഡിഎ) തുടങ്ങിയവർ പത്രിക സമർപ്പിച്ചു.പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ കൂടി ഇന്ന് പത്രിക നൽകി.

സൂക്ഷ്മ പരിശോധന നാളെ (മാർച്ച് 24) നടക്കും. പത്രിക പിൻവലിക്കാൻ മാർച്ച് 26 വരെ സമയമുണ്ട്. പല മണ്ഡലങ്ങളിലും വിമത സ്ഥാനാർത്ഥികൾ രംഗത്തുള്ളതിനാൽ, മുന്നണികൾ അനുനയ ശ്രമങ്ങളിൽ തിരക്കിലാണ്. ഇതിനു ശേഷമേ യഥാർത്ഥ മത്സരചിത്രം വ്യക്തമാകൂ.സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ ഭാവി തീരുമാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *