ഗൾഫ് മേഖലയിൽ വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണശ്രമം; സൗദിയും യുഎഇയും പ്രതിരോധം ശക്തമാക്കി

റിയാദ്/അബുദാബി: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ്റെ ഭാഗത്തുനിന്ന് വീണ്ടും ആവർത്തിച്ചുള്ള ആക്രമണശ്രമങ്ങൾ. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ 13 ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തകർത്തു. സൗദിയുടെ വടക്കൻ അതിർത്തി മേഖലകളിലും ഡ്രോൺ ആക്രമണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സൗദിക്കൊപ്പം യുഎഇയെ ലക്ഷ്യമിട്ടും വലിയ തോതിലുള്ള ആക്രമണനീക്കങ്ങളാണ് നടന്നത്. അബുദാബിയിലെ ശവാമെഖിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 4 മിസൈലുകളും 25 ഡ്രോണുകളുമാണ് യുഎഇ പ്രതിരോധ വിഭാഗം നേരിട്ടത്. വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള സുരക്ഷാ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് യുഎഇ വ്യക്തമാക്കി.

സ്പ്രിംഗ് – പെരുന്നാൾ അവധിക്ക് ശേഷം യുഎഇയിൽ ഇന്ന് വിദ്യാലയങ്ങൾ തുറക്കേണ്ടതായിരുന്നു. എന്നാൽ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ന് മുതൽ രാജ്യത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഇറാൻ്റെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ അടുത്ത രണ്ട് ആഴ്ച കൂടി ഓൺലൈൻ പഠനം തുടരാനാണ് അധികൃതരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *