തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി പുതിയ നിയമനങ്ങൾ നടത്തി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി ടി. ഫറാഷിനെ സ്ഥാനത്ത് നിന്ന് നീക്കി. തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന ടി. നാരായണനെ പുതിയ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. തൃശൂരിൽ തോംസൺ ജോസിനെ പുതിയ റേഞ്ച് ഡിഐജിയായി ചുമതലയേൽപ്പിക്കാനാണ് കമ്മീഷന്റെ നിർദേശം.
ആലപ്പുഴ ജില്ലാ കളക്ടറായി ഇമ്പശേഖറിനെയും നിയമിച്ചു. തളിപ്പറമ്പ് ആർഡിഒ സ്ഥാനത്ത് എസ്. വന്ദനയെയും കണ്ണൂർ ജില്ലാ രജിസ്ട്രാർ ജനറലായി സച്ചിൻ കൃഷ്ണയെയും നിയമിച്ചു.
പശ്ചിമ ബംഗാളിൽ 13 ജില്ലാ പൊലീസ് മേധാവിമാരെയും രണ്ട് ഐജിമാരെയും നാല് കമ്മീഷണർമാരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി നിയമനങ്ങൾ നടത്തി.
