എൽപിജി പ്രതിസന്ധി: പരിഭ്രാന്തി പരത്തി ചിലർ അജണ്ട നടപ്പാക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഗൾഫ് മേഖലയിലെ അസ്ഥിരതയെത്തുടർന്നുണ്ടായ എൽപിജി വിതരണ തടസ്സത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പ്രതിസന്ധിയെ സജീവമായി നേരിടുമ്പോൾ ചിലർ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി സ്വന്തം രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ നടന്ന ‘നെക്സ്റ്റ് ഉച്ചകോടി 2026’-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും വിതരണ ശൃംഖല പുനഃസ്ഥാപിക്കാൻ സർക്കാർ എല്ലാ വഴികളും തേടുന്നുണ്ടെന്നും മോദി വ്യക്തമാക്കി. ഈ ഘട്ടത്തിൽ പരിഭ്രാന്തി പരത്തുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും, സാഹചര്യം മുതലെടുത്ത് പാചകവാതകം കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *