പശ്ചിമേഷ്യ കത്തുന്നു: ഇസ്രയേലിൽ ഇറാന്റെ വൻ മിസൈലാക്രമണം; ഗൾഫ് രാഷ്ട്രങ്ങൾക്കും നേരെ പ്രത്യാക്രമണം

ടെഹ്റാൻ: ഇസ്രയേലിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ വർഷം നടത്തി. ടെൽ അവീവ്, ഹൈഫ, ജറുസലേം എന്നിവിടങ്ങളിൽ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന അതിശക്തമായ ആക്രമണമാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയത്. ശത്രു പൂർണ്ണമായും കീഴടങ്ങും വരെ പോരാട്ടം തുടരുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.

‘ഖോറാംഷഹർ’ വിഭാഗത്തിൽപ്പെട്ട മൾട്ടി-ലെയർ മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇറാഖിലെ എർബിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഇറാൻ കനത്ത ആക്രമണം നടത്തി. ഇസ്രയേലിന് പുറമെ യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലും രാത്രി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദിയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെയുണ്ടായ നീക്കം പ്രതിരോധ സേന തകർത്തു.

ഇസ്ഫഹാനിലെ റഷ്യൻ കോൺസുലേറ്റിന് നേരെയും ആക്രമണമുണ്ടായി. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യ പ്രതികരിച്ചു. “ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെയും ശത്രു പൂർണ്ണമായും കീഴടങ്ങുന്നതുവരെയും ആക്രമണം തുടരും. ഇത് കേവലം തുടക്കം മാത്രമാണ്.” എന്നാണ് ഇറാന്റെ പ്രതികരണം. ഇറാന്റെ നടപടിയെത്തുടർന്ന് പശ്ചിമേഷ്യയിൽ ആകെ യുദ്ധഭീതി നിലനിൽക്കുകയാണ്. ഇറാന് എതിരായ പ്രമേയത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ഇന്ന് വോട്ടെടുപ്പ് നടത്തും. ലോകരാജ്യങ്ങൾ അതീവ ജാഗ്രതയോടെയാണ് സാഹചര്യത്തെ വീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *