തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിലും വിദ്യാഭ്യാസ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി ‘മലയാള ഭാഷാ ബിൽ-2025’ യാഥാർത്ഥ്യമാകുന്നു.സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ പൂർണ്ണമായും മലയാളമാക്കുന്നതിനുള്ള സുപ്രധാന നിർദ്ദേശങ്ങളടങ്ങിയ ബില്ലിൽ ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. ഇതോടെ സംസ്ഥാനത്തെ ഭരണ-വിദ്യാഭ്യാസ-നിയമ മേഖലകളിൽ മലയാളത്തിന് പ്രഥമസ്ഥാനം ലഭിക്കും.
മലയാളം ഇനി ഔദ്യോഗിക ഭരണഭാഷ: ചരിത്രപരമായ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു
