കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി തന്ത്രി കണ്ഠരര് രാജീവറെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിൽ ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഹാജരായത്.
നേരത്തെ ഇഡി നൽകിയ നോട്ടീസ് പ്രകാരം ഇന്ന് രാവിലെ ഹാജരാകേണ്ടിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം എത്തിയേക്കില്ലെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉച്ചയ്ക്ക് ശേഷം അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലെത്തുകയായിരുന്നു.
