ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ത്യൻ കപ്പലുകൾ വൻ പ്രതിസന്ധിയിൽ. ഏകദേശം 10,000 കോടി രൂപ വിലമതിക്കുന്ന ചരക്കുകളുമായി പോയ 27 ഇന്ത്യൻ കപ്പലുകളാണ് നിലവിൽ നടുക്കടലിൽ കുടുങ്ങിക്കിടക്കുന്നത്.
ഹോർമുസ് കടലിടുക്ക് മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നും അവ തീയിടുമെന്നും ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കപ്പലുടമകളുടെ സംഘടനയായ ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
