കണ്ണൂരിൽ സിപിഎം പടയൊരുക്കം: കെ.കെ. ശൈലജ പേരാവൂരിലേക്ക്, തളിപ്പറമ്പിൽ പി.കെ. ശ്യാമള

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകി. പ്രമുഖ നേതാക്കളുടെ മണ്ഡലമാറ്റവും പുതുമുഖങ്ങളുടെ വരവും കൊണ്ട് ശ്രദ്ധേയമാണ് ഇത്തവണത്തെ പട്ടിക.മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇത്തവണ തന്റെ നിലവിലെ മണ്ഡലമായ മട്ടന്നൂരിന് പകരം പേരാവൂരിലാകും ജനവിധി തേടുക.

മട്ടന്നൂർ സീറ്റ് ഇത്തവണ നൽകാനാവില്ലെന്ന് പാർട്ടി അറിയിച്ചതിനെത്തുടർന്നാണ് ശൈലജ ടീച്ചർ പേരാവൂരിലേക്ക് മാറാൻ സന്നദ്ധത പ്രകടിപ്പിച്ചത്. 2006-ൽ ഈ മണ്ഡലത്തിൽ നിന്നും അവർ വിജയിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് സണ്ണി ജോസഫാണ് നിലവിൽ ഇവിടുത്തെ എംഎൽഎ.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമള തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകും. ആന്തൂർ നഗരസഭയുടെ മുൻ അധ്യക്ഷ കൂടിയാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *