സുരക്ഷാ ജാഗ്രതയിൽ ഒമാൻ: ഡ്രോൺ പറത്തുന്നതും പാരാഗ്ലൈഡിംഗും നിർത്തിവെക്കാൻ ഉത്തരവ്

മസ്കറ്റ്: ദേശീയ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി രാജ്യത്തെ ആകാശപരിധിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഒമാൻ. ഡ്രോണുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം മനുഷ്യരഹിത വിമാനങ്ങൾക്കും, ആകാശഗതാഗതവുമായി ബന്ധപ്പെട്ട കായിക വിനോദങ്ങൾക്കും ഒമാൻ സിവില്‍ ഏവിയേഷൻ അതോറിറ്റി താൽക്കാലിക നിരോധനം ഏർപ്പെടുത്തി.ഇന്ന് പുറത്തിറക്കിയ പ്രത്യേക സർക്കുലറിലാണ് ഈ നിർണ്ണായക തീരുമാനം അറിയിച്ചത്. ഇന്ന് (മാർച്ച് 3) മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് അടുത്ത അറിയിപ്പ് ലഭിക്കുന്നത് വരെ തുടരും. രാജ്യത്തിന്റെ വ്യോമപാതയിലെ സുരക്ഷാ നിലവാരം ഉയർത്തുന്നതിനും ആകാശപരിധിയുടെ വിനിയോഗം കൃത്യമായി നിയന്ത്രിക്കുന്നതിനുമാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സിവില്‍ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *