‘അമേരിക്കയുമായി ചർച്ചയ്ക്കില്ല’: യുഎസ് വിമാനം തകർന്നതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഇറാൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ അമേരിക്കൻ എഫ്-15 (F-15) യുദ്ധവിമാനം തകർന്നു വീണു. വിമാനം തകരാനുണ്ടായ കാരണം സംബന്ധിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇറാന്റെ ആക്രമണത്തിലാണോ അതോ സാങ്കേതിക തകരാർ മൂലമാണോ അപകടമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന സൂചനകളും ചില കേന്ദ്രങ്ങൾ പങ്കുവെക്കുന്നുണ്ട്.

സംഭവത്തിന് പിന്നാലെ അമേരിക്കയുമായുള്ള ചർച്ചകൾ ഇറാൻ പൂർണ്ണമായും തള്ളി. ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആണ് നിലപാട് വ്യക്തമാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *