‘സ്വകാര്യ ഓഡിറ്റർ പക്കലുള്ള രേഖകൾ നേരിട്ടെത്തിക്കണം’; അയ്യപ്പ സംഗമക്കേസിൽ ദേവസ്വം ബോർഡിന് കോടതിയുടെ കർശന നിർദ്ദേശം

കൊച്ചി: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. പരിപാടിയുടെ മുഴുവൻ കണക്കുകളും നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ച കോടതി, ഇതുവരെയുള്ള രേഖകൾ ഹാജരാക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക വിവരങ്ങളൊന്നും തങ്ങൾക്ക് ലഭ്യമായിട്ടില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. എന്നാൽ, രേഖകളെല്ലാം ‘വിജയൻ അസോസിയേറ്റ്സ്’ എന്ന സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തെ ഏൽപ്പിച്ചിരിക്കുകയാണെന്നായിരുന്നു ദേവസ്വം ബോർഡിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *