ഇറാനെതിരായ സൈനിക നീക്കം: ട്രംപിന് തിരിച്ചടിയായി ജനവികാരം; ഭൂരിഭാഗം അമേരിക്കക്കാരും എതിർപ്പിൽ

വാഷിംഗ്ടൺ: ഇറാനെതിരായ ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടികൾക്ക് അമേരിക്കൻ ജനതക്കിടയിൽ വലിയ പിന്തുണ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. റോയിട്ടേഴ്‌സ് നടത്തിയ പുതിയ സർവേ പ്രകാരം ഭൂരിഭാഗം ആളുകളും ട്രംപിന്റെ യുദ്ധസമാനമായ നീക്കങ്ങളെ എതിർക്കുന്നവരാണ്. യുഎസ് സൈനികരുടെ സുരക്ഷയെയും ഇന്ധനവില വർദ്ധനവിനെയും കുറിച്ചുള്ള ആശങ്കകളാണ് ഈ എതിർപ്പിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

43% പേർ ട്രംപിന്റെ നീക്കങ്ങളെ ശക്തമായി എതിർക്കുന്നു. 27% പേർ മാത്രമാണ് അനുകൂലിച്ചത്. 29% പേർ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു. 55% പേർ ട്രംപിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും 13% പേർ എതിർപ്പിലാണ്. 32% പേർക്ക് വ്യക്തമായ അഭിപ്രായമില്ല. 74% പേരും സൈനിക നീക്കത്തെ എതിർക്കുന്നു. വെറും 7% പേർ മാത്രമാണ് അനുകൂലിച്ചത്. ഇറാനിയൻ നേതാക്കളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളെ നാലിലൊന്ന് അമേരിക്കക്കാർ മാത്രമേ ശരിവെക്കുന്നുള്ളൂ.

യുഎസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്താൽ ട്രംപിനെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാരുടെ എണ്ണത്തിൽ 42% കുറവുണ്ടാകും. യുദ്ധസമാനമായ സാഹചര്യം മൂലം ഇന്ധനവില (ഗ്യാസ്, ഓയിൽ) വർദ്ധിച്ചാൽ പിന്തുണ നൽകില്ലെന്ന് 45% അമേരിക്കക്കാരും വ്യക്തമാക്കി. രാഷ്ട്രീയ ചായ്‌വില്ലാത്ത സ്വതന്ത്ര വോട്ടർമാരിൽ 44% പേരും ഇന്ധനവില വർദ്ധനവിനെ ഭയക്കുന്നു.

സർവേ ഫലങ്ങൾക്ക് പുറമെ, അമേരിക്കയിലെ പ്രധാന നഗരങ്ങളിൽ ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങി. ന്യൂയോർക്ക്, ലോസ് ആഞ്ചലീസ്, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. “ഇറാനുമായി യുദ്ധം വേണ്ട” എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം ശക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *