കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ

കൊച്ചി: സിയാലിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വൻതോതിൽ റദ്ദാക്കി. സാധാരണ നിലയിൽ പ്രതിദിനം അമ്പതോളം സർവീസുകൾ നടക്കാറുള്ള സ്ഥാനത്ത്, ഇന്ന് വെറും 6 വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. മുൻകൂട്ടി നിശ്ചയിച്ചിരുന്ന 44 സർവീസുകളും റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.

സിയാൽ വെബ്‌സൈറ്റിലും എയർലൈൻ പ്രതിനിധികൾ വഴിയും വിമാന സർവീസിന്റെ വിവരങ്ങൾ ലഭ്യമാണ്. സിയാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെട്ട എയർലൈനുകളുടെ ആപ്പ് വഴിയോ വിമാനത്തിന്റെ നിലവിലെ സമയം പരിശോധിച്ച ശേഷം മാത്രം യാത്രയ്ക്ക് തയാറെടുക്കുക. ടിക്കറ്റ് റീ-ഷെഡ്യൂൾ ചെയ്യുന്നതിനോ റീഫണ്ട് ലഭിക്കുന്നതിനോ എയർലൈൻ കസ്റ്റമർ കെയറുമായി ഉടൻ ബന്ധപ്പെടണം.

സർവീസ് ഉണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടുക എന്നീ മാർ​​ഗ നിർദ്ദേശങ്ങൾ യാത്രക്കാർ പാലിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *