പശ്ചിമേഷ്യൻ സംഘർഷം: പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു; സഹായത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

​തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗൾഫ് മേഖലയിലുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചു. പ്രവാസികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായവും നൽകുന്നതിനായി നോർക്ക ഹെൽപ്പ് ഡെസ്ക് ഉടൻ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.​

ഗൾഫ് രാജ്യങ്ങളിലെ വിദേശ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ മേഖലയിൽ വലിയ ആശങ്ക പരത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചു.​

സഹായത്തിനായി ബന്ധപ്പെടാം​വിദേശത്തുള്ള മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാവുന്നതാണ്:​അന്താരാഷ്ട്ര മിസ്ഡ് കോൾ നമ്പർ: +91-8802012345​ഇന്ത്യയിൽ നിന്നുള്ള ടോൾ ഫ്രീ നമ്പർ: 1800 425 3939

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ഇറാൻ ആക്രമണം തൊടുത്തുവച്ചിരിക്കുന്നത്. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളിലാണ് ആക്രമണം നടത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *